അബൂഹുറയ്റ(റ) പറയുന്നു: ഒരിക്കൽ ഞാൻ തിരുനബി(സ)യോട് പറഞ്ഞു: "പ്രവാചകരേ, ഞാൻ അങ്ങയുടെ ഹദീസുകൾ ധാരാളം കേൾക്കുന്നു. പക്ഷെ, അവയിലധികവും മറന്നു പോകുകയാണ്. എന്ത് ചെയ്യും?"
അബൂഹുറയ്റ(റ) പറയുന്നു: ഒരിക്കൽ ഞാൻ തിരുനബി(സ)യോട് പറഞ്ഞു: "പ്രവാചകരേ, ഞാൻ അങ്ങയുടെ ഹദീസുകൾ ധാരാളം കേൾക്കുന്നു. പക്ഷെ, അവയിലധികവും മറന്നു പോകുകയാണ്. എന്ത് ചെയ്യും?"
"നിന്റെ തട്ടം വിരിക്കൂ" - നബി(സ) കൽപിച്ചു.
ഞാൻ തട്ടം വിരിച്ചു. അപ്പോൾ നബി(സ) തൃക്കരം കൊണ്ട് കുറേ അതിൽ കോരിയിട്ടു. വായുവിൽ നിന്നാണ് കോരിയിട്ടത്.
"ഇത് നെഞ്ചോട് ചേർത്ത് പിടിക്കൂ." - തങ്ങൾ കൽപിച്ചു.
ഞാൻ തട്ടം കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തുപിടിച്ചു. അതിനു ശേഷം കേട്ട ഹദീസുകളൊന്നും ഞാൻ മറന്നു പോയിട്ടില്ല.
(ബുഖാരി)
اللهم صل علي سيدنا محمد وعلي ال سيدنا محمد الذي ما وقع ظله علي الارض قط...
Comments
Post a Comment